KOYILANDY DIARY

The Perfect News Portal

കെ.കെ.എം.എ കുടുംബ ക്ഷേമ ഫണ്ട് വിതരണം ചെയ്തു

കൊയിലാണ്ടി> കുവൈത്ത് കേരള അസ്സോസിയേഷൻ കെ.കെ.എം.എ അംഗങ്ങളായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന ഫാമിലി ബൈനിഫിറ്റ് സ്‌കിം പ്രകാരം മുക്കാൽ കോടിയുടെ ഫണ്ട് വിതരണം ചെയ്തു. കേരള സാമൂഹിക ക്ഷേമ സുരക്ഷ മിഷൻ സി.ഇ.ഒ ഡോ: ടി.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് ഇ.കെ അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കാര്യ വൈസ് ചെയർമാൻ അബ്ദുൾ സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രഫ: ടി.മുഹമ്മദ്, പ്രഫ: ടി.കെ അലിക്കുട്ടി, പ്രഫ: പി.കെ.കെ തങ്ങൾ, എച്ച് അലിക്കുട്ടി ഹാജി, എം.പി അന്മോട്ടി, സി അബ്ദുളള ഹാജി, പി.എ നാസർ, സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു. ബഷീർ മേലടി സ്വാഗതവും, എച്ച്.എ ഗഫൂർ നന്ദിയും പറഞ്ഞു.