KOYILANDY DIARY.COM

The Perfect News Portal

കുരങ്ങുകളേയും വണ്ടുകളേയും കൊണ്ട് പൊറുതിമുട്ടി നിലമ്പൂര്‍ നിവാസികള്‍

നിലമ്പൂര്‍: പകല്‍ സമയങ്ങളില്‍ കുരങ്ങിന്റെയും രാത്രി കോട്ടെരുമയുടെയും ശല്ല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് നിലമ്പൂര്‍ നിവാസികള്‍. ചന്തകുന്ന് പ്രദേശത്ത് കുരങ്ങു ശല്യം അതിരൂക്ഷമാണ്. കടുത്ത വരള്‍ച്ചമൂലം വനത്തില്‍ ഭക്ഷിക്കാന്‍ കിട്ടാത്തതാണ് കുരുങ്ങുകള്‍ നാട്ടിലിറങ്ങാന്‍ കാരണം.

വീടുകളിലെ ഭക്ഷണ വസ്തുക്കളിലാണ് ഇവയുടെ ശ്രദ്ധ. കാര്‍ഷിക ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനു പുറമെ കോട്ടെരുമ എന്ന ചെറുവണ്ടുകള്‍ വീടുകളിലെ ജീവിതം ദുസഹമാക്കുന്നു. തേനിച്ച പോലെ കൂട്ടമായാണ് വണ്ടുകള്‍ വീട്ടിലെ ബള്‍ബുകള്‍ക്കും ചുറ്റും തമ്പടിച്ച് കൊഴിഞ്ഞുവീഴുന്നത്.

ഇവ ഭക്ഷണത്തിലും വെള്ളത്തിലും വീണ് മലിനമാക്കുന്നു. വണ്ടുകള്‍ ശരീരത്ത് വീണാല്‍ അസഹ്യമായ ദുര്‍ഗന്ധവും, ചൊറിയും, നീറ്റലും അനുഭവപ്പെടുന്നു. സന്ധ്യകഴിഞ്ഞാല്‍ കോട്ടെരുമയുടെ ശല്യം കാരണം വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ ഓഫാക്കി മെഴുകുത്തിരി കത്തിക്കേണ്ട അവസ്ഥയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!