KOYILANDY DIARY.COM

The Perfect News Portal

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

നാദാപുരം: കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വളയം വില്ലേജ് ഓഫീസിനു സമീപത്തെ നാമത്ത് ഹാരിസിനെ(33) യാണ് നാദാപുരം എക്സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകീട്ട് ആറു മണിയോടെ നാദാപുരം തലശ്ശേരി റോഡില്‍ മോതാക്കര പള്ളിക്ക് മുന്‍ വശത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ കുടുങ്ങിയത്. തലശ്ശേരി ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് വരികയായിരുന്നു കെ.എല്‍.13.എസ്.7131 നമ്ബര്‍ ആള്‍ട്ടോ കാര്‍ കൈ കാണിച്ച്‌ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കഞ്ചാവ് കണ്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഓരോ പൊതിക്കും 750 രൂപയാണ് ഇയാള്‍ ആവശ്യക്കാരില്‍ നിന്നും വാങ്ങിയിരുന്നത്. 200 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്ബ് കഞ്ചാവുമായി തലശ്ശേരി സ്വദേശിയെ നാദാപുരം എക്സൈസ് സംഘം പെരിങ്ങത്തൂരില്‍ വെച്ച്‌ പിടികൂടിയിരുന്നു. പ്രിവന്‍റീവ് ഓഫിസര്‍ എ.കെ.ശ്രീജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മായ കെ.ഷിരാജ്, പ്രമോദ് പുളിക്കൂല്‍, സി.എന്‍.സുരേഷ്, ടി.പി.ഷാജി, പി.രഞ്ജിനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!