KOYILANDY DIARY.COM

The Perfect News Portal

കലാകാരന്മാർക്കായി നാഷണൽ ആർട്ടിസ്റ്റ് മെമ്പേഴ്‌സ് അഫിലിയേഷൻ സൊസൈറ്റി രൂപീകരിച്ചു

ഉള്ള്യേരി: കലാകാരന്മാരും കലാ പ്രവർത്തകരും കോഴിക്കോട് കേന്ദ്രമാക്കി നാഷണൽ ആർട്ടിസ്റ്റ് മെമ്പേഴ്‌സ് അഫിലിയേഷൻ സൊസൈറ്റി (നമസ്) എന്ന ദേശീയ സംഘടനയുണ്ടാക്കി. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഉള്ള്യേരി ശങ്കരമാരാർ, ജയൻ തിരുമന, കൊല്ലം സിറാജ് എന്നിവരാണ് സംസ്ഥാന സമിതി രക്ഷാധികാരികൾ.

ഉണ്ണിക്കൃഷ്ണൻ പൊന്നൂർ (സംസ്ഥാന പ്രസി.), മനോജ് കുമാർ ഉള്ള്യേരി(ജനറൽ സെക്രട്ടറി), ലിജീഷ് ശ്രീമംഗലം (സെക്രട്ടറി), ദീപേഷ് വേങ്ങേരി (മീഡിയ കൺ.), ആതിരാ ബാബു (ഖജാ.) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. തെക്കൻ മേഖലാ പ്രസിഡണ്ടായി സുനിൽകുമാർ അടൂരിനെയും, വടക്കൻ മേഖലാ പ്രസിഡണ്ടായി ഷമീർ അബ്ദുള്ളയെയും തിരഞ്ഞെടുത്തു.

സംസ്ഥാനസമിതി യോഗം ഉള്ളിയേരി ശങ്കരമാരാർ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ പൊന്നൂർ അധ്യക്ഷത വഹിച്ചു. മനോജ് കുമാർ ഉള്ള്യേരി മുഖ്യ പ്രഭാഷണം നടത്തി. സുധീഷ് ബാലുശ്ശേരി, വന്ദന ഷാജു, വാസു വാളിയിൽ, സുനിൽ പൂമഠം എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!