എൽ.ഐ.സി സംരക്ഷണ ദിനം: കൊയിലാണ്ടിയിൽ ധർണ്ണ സമരം
കൊയിലാണ്ടി: പൊതുമേഖല സംരക്ഷണത്തിനും എൽ.ഐ.സി വില്പനക്കുമെതിരെ കൊയിലാണ്ടി എൽ ഐ സി ഓഫീസിനു മുൻപിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണസമരം നടത്തി. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ. സർക്കാർ പൊതുമേഖലയെ ഒന്നായി തകർക്കുകയാണ്, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എൽ.ഐ.സി. പോലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണ്, ഇതിനെതിരായി വലിയ പ്രക്ഷോഭങ്ങൾ ഉയർന്നു വരികയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ പ്രദീപ് പറഞ്ഞു.
ജോയിൻറ് കൗൺസിൽ പ്രസിഡണ്ട് ഡി രഞ്ജിത്ത്, എ ടി . വിനീഷ് അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ്. ജില്ലാ കമ്മറ്റി അംഗം ഡോ. റീന, ജോയിൻറ് കൌൺസിൽ സെക്രട്ടറി പി.ജി, രാമചന്ദ്രൻ, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.