KOYILANDY DIARY

The Perfect News Portal

മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് മൃത്യുഞ്ജയ പുരസ്ക്കാരം

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ മൃത്യുഞ്ജയ പുരസ്ക്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിക്കും. മൃത്യുഞ്ജയ ശിൽപ്പവും പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയുടെ ഗുരു ദക്ഷിണയും ധന്യതാ പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം. ശ്രീകാഞ്ഞിലശ്ശേരി മഹാദേവന്റെ മലക്കെഴുന്നെള്ളിപ്പ് ദിനമായ ഫിബ്രവരി 28ന് കാലത്ത് 10 മണിക്ക് ക്ഷേത്രാങ്കണത്തിലെ നാട്യ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. ഡോ.എം.ആർ. രാഘവ വാര്യർ, ആർട്ടിസ്റ്റ് യു.കെ. രാഘവൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം.

Leave a Reply

Your email address will not be published. Required fields are marked *