KOYILANDY DIARY

The Perfect News Portal

പ്രവാസികള്‍ക്ക് ആശ്വാസം: സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ RTPCR ടെസ്റ്റ് നിരക്ക് കുറച്ചു

പ്രവാസികള്‍ക്ക് ആശ്വാസം; സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ആർ.ടി.പിസി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഫെബ്രുവരി 8 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് 1200 രൂപ ഈടാക്കി തുടങ്ങുക. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുവരെ 2490 രൂപ മുതലായിരുന്നു ആർ.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കാക്കിയിരുന്നത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റാപിഡ് പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നേരത്തെതന്നെ RTPCR ടെസ്റ്റ് ചാര്‍ജ്ജ് നിരക്ക് കുറവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *