മട്ടന്നൂരിൽ എം ഡി എം എയുമായി യുവഡോക്ടർമാർ അറസ്റ്റിൽ
.
കണ്ണൂർ മട്ടന്നൂരിൽ എം ഡി എം എയുമായി യുവ ഡോക്ടർമാർ അറസ്റ്റിൽ. ഡോ. ഇർഷാദ്, ഡോ. സിദ്ധാർത്ഥ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്. എംഡിഎംഎ സൂക്ഷിച്ച ഇവരുടെ വാഹനവും അധികൃതർ പിടികൂടിയിട്ടുണ്ട്.




