KOYILANDY DIARY

The Perfect News Portal

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. സംസ്ഥാനത്തെ റേഷന്‍ കടകൾ മാര്‍ച്ച് 1 മുതല്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 4 മണി മുതല്‍ 7 മണി വരെയും പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.