KOYILANDY DIARY

The Perfect News Portal

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവം: ഹോട്ടലിലെപാചകക്കാരൻ പിടിയില്‍

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയും ഹോട്ടലിലെ പാചകക്കാരനുമായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി, പാലത്തിങ്കല്‍  പിലാത്തോട്ടത്തില്‍ മൂസകുട്ടിയുടെ മകന്‍ മുഹമ്മദ് സിറാജുദ്ദീന്‍ (20) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഫോൺ വിളിച്ച് വരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വീട്ടില്‍ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കല്‍ കോളജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയായ രശ്മി രാജ് മരിച്ചിരുന്നു. ഫുഡ് പോയിസനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ മുഖ്യ പാചകക്കാരനായ സിറാജുദ്ദീന്‍ അറസ്റ്റിലാകുന്നത്.