KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. പുതിയ സ്റ്റാൻ്റിൽ ബസ്സ് ഇറങ്ങി നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. തലക്കാണ് മാരകമായ പരിക്കറ്റത്. സുമാർ 50 വയസ്സ് പ്രായം തോനിക്കും എന്നാണ് അറിയുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ ഉപയോഗിച്ച ഫോണിൽ സിം തെറിച്ച്പോയിട്ടുണ്ട്. ഇവരുടെ കൈവശമുള്ള ബാഗ് പോലീസ് പരിശോധിച്ച് വരികയാണ്.