KOYILANDY DIARY.COM

The Perfect News Portal

അരിക്കുളത്ത് വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അരിക്കുളം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അരിക്കുളത്ത് വീടുകൾക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടം. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാ വാർഡിൽ തട്ടാറത്ത് ബവീഷിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. അടുക്കളയുടെ മുകൾ ഭാഗം പാടെ തകർന്നു. ഏകദേശം 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
.
.
ഇതേ വാർഡിൽ താമസിക്കുന്ന തട്ടാറത്ത് അമ്മദിന്റെ വീടിനും മുകളിലേക്കും തെങ്ങ്  വിണു ഭാഗികമായി തകർന്നു. വീടിൻ്റെ കുളുമുറിയാണ് തകർന്നത്. ഏകദേശം 65,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു
Share news
error: Content is protected !!