KOYILANDY DIARY.COM

The Perfect News Portal

വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി

.

വി.ഡി. സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്. എന്നാൽ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആവുകയും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ ആവുകയും ചെയ്യും. ചീഫ് വിപ്പ് കേരള കോൺഗ്രസിനാണ്. കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് അത് പ്രഖ്യാപിക്കും. വകുപ്പുകൾ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news
error: Content is protected !!