KOYILANDY DIARY

The Perfect News Portal

വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വയലാർ നൈറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വയലാർ നൈറ്റ് സംഘടിപ്പിച്ചു.  ഗായകനും സാംസ്ക്കാരിക പ്രവർത്തകനുമായ C. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. വയലാർ അനുസ്മരണ പ്രഭാണവും ഗ്രന്ഥശാല ദിനത്തിൽ നടത്തിയ അറിവരങ്ങിലെ വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മനോജ്  എൻ.ടി നിർവ്വഹിച്ചു.
കൗൺസിലർ ലിൻസി എം.പി, പുളിയഞ്ചേരി UP സ്കൂൾ പ്രധാന അധ്യാപിക സുപർണ ടീച്ചർ, രാഗേഷ് മാസ്റ്റർ കേളോത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കെ ഷൈജു സ്വാഗതവും, രജീഷ് പി. നന്ദിയും പറഞ്ഞു. തുടർന്ന് വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള അരങ്ങേറി