KOYILANDY DIARY

The Perfect News Portal

‘തീ കൊണ്ടുള്ള വീട്’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയലാണ്ടി: പ്രിയത ബുക്സ് പ്രസിദ്ധീകരിച്ച മോഹനൻ നടുവത്തൂരിൻ്റെ ‘തീ കൊണ്ടുള്ള വീട്’ കവിതാ സമാഹാരം കല്പറ്റ നാരായണൻ വി ആർ സുധീഷിന് നല്കി പ്രകാശനം ചെയ്തു. മണിശങ്കർ അധ്യക്ഷത വഹിച്ചു. എൻ വി ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ബിജു കാവിൽ, നവീന സുഭാഷ്, പി വി രാജൻ, മോഹനൻ നടുവത്തൂർ പ്രസംഗിച്ചു. ആനന്ദ് കാവുംവട്ടം പി ഭാസ്കരൻ്റെ കവിത ആലപിച്ചു.
കവി സമ്മേളനത്തിൽ കല്പറ്റ നാരായണൻ, മണിശങ്കർ,മിഥുന സജിൽ, മുകുന്ദൻ മണിയൂർ, വിജേഷ് ഉപ്പാലക്കൽ, ശശീന്ദ്രൻ ബപ്പൻകാട്, രാജൻ നടുവത്തൂർ, സുരേഷ്കുമാർ കന്നൂർ, ജ്യോതിഷ് കുമാർ, സുബീഷ് അരിക്കുളം, രവി ഇടത്തിൽ, ഷൈനി കൃഷ്ണ, ഷാജീവ് നാരായണൻ, ദേവാനന്ദൻ, മുരളീധരൻ നടേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Advertisements
പുതുതായി രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മയായ സംവേദനത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കരുണൻ പുസ്തക ഭവൻ സ്വാഗതവും വിനോദ് മുചുകുന്ന് നന്ദിയും പറഞ്ഞു.