KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി ആശാനികേതൻ ഡയറക്ടർ ലില്ലിറോസ് ക്രിസ്മസ് കേക്ക് മുറിച്ച് സ്കൂൾ ലീഡർ കാർത്തിക പ്രഭീഷിന് കൈമാറി ആഘോഷം ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത് അധ്യക്ഷയായി.
 കുട്ടികൾ തയ്യാറാക്കിയ ക്രിസ്മസ് ആശംസാ കാർഡുകൾ ചടങ്ങിൽ വെച്ച് കൈമാറി.
നാലാം ക്ലാസിലെ മുഹമ്മദ് അമാൻ ഇഷാൻ, ഒന്നാം ക്ലാസിലെ സി.കെ.റൈഹാൻ എന്നിവർ ക്രിസ്മസ് അപ്പൂപ്പനായെത്തി. എസ്.ആർ.ജി. കൺവീനർ പി.കെ അബ്ദുറഹ്മാൻ സ്വാഗതവും, വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ നന്ദിയും പറഞ്ഞു.