KOYILANDY DIARY

The Perfect News Portal

വടകര അരൂർ ചേരാപുരം വലിയ പാതിരിക്കോട് വി.പി.സുധാകരൻ (59)

വടകര: അരൂർ ചേരാപുരം വലിയ പാതിരിക്കോട് വി.പി.സുധാകരൻ (59) അന്തരിച്ചു. വേളം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പറും, ചീക്കിലോട് യു.പി സ്‌കൂൾ റിട്ട പ്രധാനാധ്യാപകനും ആയിരുന്നു. കോൺഗ്രസ് വേളം മണ്ഡലം ജനറൽ സെക്രട്ടറി, ചേരാപുരം അഗ്രിക്കൾച്ചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട്, കോട്ടയുള്ളതിൽ ശിവക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

അച്ഛൻ: പരേതനായ ബാലകൃഷ്ണൻ അടിയോടി (റിട്ട: അധ്യാപകൻ). അമ്മ: പരേതയായ ജാനകി അമ്മ.
ഭാര്യ: ഗിരിജ (ചേരാപുരം യു.പി സ്‌കൂൾ). മക്കൾ: ഡോ: അനുഷ (ആയുർവേദ ഡോക്ടർ), ആദർശ് (ഇൻഫോസിസ്, മൈസൂർ). മരുമകൻ: വരുൺ ദിവാകർ (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, കോഴിക്കോട്). സഹോദരങ്ങൾ: ചന്ദ്രശേഖരൻ (റിട്ട: അധ്യാപകൻ), പ്രഭാകരൻ (റിട്ട: ഏജീസ് ഓഫീസ്, കോഴിക്കോട്).