KOYILANDY DIARY

The Perfect News Portal

വിഷുവിന് വിഷരഹിത പച്ചക്കറി

മേപ്പയൂർ: സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത ജൈവ പച്ചക്കറി വിപണനം ജില്ലയിൽ തുടങ്ങി. ജില്ലാ ഉദ്ഘാടനം മേപ്പയൂരിൽ സംയോജിത കൃഷി ജില്ലാ ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ കെ പി കുഞ്ഞമ്മദ്‌ കുട്ടി എംഎൽഎ നിർവഹിച്ചു. 16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറിടങ്ങളിലാണ് വിഷു ജൈവ പച്ചക്കറി വിപണനകേന്ദ്രങ്ങൾ  ആരംഭിക്കുന്നത്.
സിപിഐ എം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 22 ബ്രാഞ്ചുകളിലായി ഉൽപ്പാദിച്ച പച്ചക്കറികളാണ് മേപ്പയൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ സ്റ്റാളിലുള്ളത്‌.  കർഷകരിൽനിന്ന്‌ നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ന്യായവിലയ്‌ക്കാണ് വിൽക്കുന്നത്‌. വെള്ളി വരെ വിപണികൾ പ്രവർത്തിക്കും. മേപ്പയൂർ ടൗൺ സഹകരണ ബാങ്കാണ്  വിത്ത്‌ കർഷകർക്ക്‌ ലഭ്യമാക്കിയത്.
Advertisements
ചടങ്ങിൽ സിപിഐ എം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് ആദ്യ വിൽപ്പന സ്വീകരിച്ചു. ജില്ലാ കൺവീനർ കെ കെ ദിനേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ കെ ബാലൻ, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ഏരിയാ കമ്മിറ്റി അംഗം കെ ടി രാജൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം പി പി രാധാകൃഷ്ണൻ സ്വാഗതവും കെ കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.