KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി മുണ്ടോത്ത് മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു

മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു.. ഉള്ളിയേരി മുണ്ടോത്ത് പെട്രോൾ പമ്പിന് സമീപം മിൽമയുടെ മുഴുവൻ ഉൽപ്പനങ്ങളുമായി പ്രവർത്തനം ആരംഭിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. എം സുധീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം ബലരാമൻ മാസ്റ്റർ ഹരീഷ് നെല്ലിയോടൻസിന് നൽകി ആദ്യ വിൽപ്പന നടത്തി.
മിൽമയുടെ ധനസഹായം വയനാട് ഡയറി മാനേജർ ബേബി കുര്യാക്കോസ് വിതരണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ബാലകൃഷ്ണൻ പാടത്തിൽ, വ്യാപാരി വ്യവസായി ബാലുശ്ശേരി മേഖല പ്രസിഡണ്ട് സി എം സന്തോഷ്, ഉള്ളിയേരി മിൽമ ഡിപ്പോ ഇൻ ചാർജ് ദിലീപ് എസ്, സൂപ്പർവൈസർ ബാബു കെ പി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അരുൺ നമ്പിയാട്ടിൽ സ്വാഗതവും സദാനന്ദൻ നമ്പിയാട്ടിൽ നന്ദിയും പറഞ്ഞു. മിൽമ ഉൽപ്പന്നങ്ങൾക്കായി 8714953278,9048637220 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.