KOYILANDY DIARY

The Perfect News Portal

രാത്രിയിൽ വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടു പേർ പിടിയിൽ

കോഴിക്കോട്: രാത്രിയിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടു പേർ പിടിയിൽ. കരുവിശ്ശേരി മുണ്ടിയാടിതാഴം പി. ജോഷിത്ത് (30), കൂട്ടാളിയായ കൗമാരക്കാരൻ എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി ആറിന് പുലർച്ചെ, കാരപ്പറമ്പ് കിഴക്കെ പറമ്പത്ത് ജിഷിത്ത് ലാലിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. ഒട്ടേറെ സി.സി.ടി.വി. കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് ഇരുവരേയും പിടികൂടിയത്.
Advertisements
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ റിമാൻഡ് ചെയ്തു.
കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. നടക്കാവ് ഇൻസ്പെക്ടർ പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.