KOYILANDY DIARY

The Perfect News Portal

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ. ഒളിവിൽ താമസിക്കുന്ന ഇവരുടെ മൊബൈല്‍ നെറ്റ് വര്‍ക്ക് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത്. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയെന്നും തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടിപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.