KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽഎ ഉദ്ഘാടനം ചെയ്യ്തു. നടൻ ഇർഷാദ് അലി, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പ്രിൻസിപ്പൽ ടി കെ ഷറീന, പ്രധാനാധ്യാപിക കെ കെ വിജിത, പി ടി എ പ്രസിഡൻ്റ് വി മുസ്തഫ, മാനേജർ ടി കെ ജനാർദ്ധനൻ എ പി സതീഷ് ബാബു, വി മുനീർ,പി കെ അനിഷ്, കെ കെ ഫറൂക്ക് എന്നിവർ സംസാരിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കലാ കായിക പ്രതിഭകളെയും ഗുരുക്കൻമാരെയും ആദരിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി വിനോദ്, കെ ജെസി എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘ഓസ്ക്കർ പുരുഷുവും’ മറ്റ് bfbfO പരിപാടികളും അരങ്ങേറി.