ഇന്ന് ഇ കെ നായനാർ ദിനം, എകെജി സെന്ററിൽ പതാക ഉയർത്തി എം വി ഗോവിന്ദൻ മാസ്റ്റർ
.
രാഷ്ട്രീയ ഇതിഹാസവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ഓർമദിവസം ഇന്ന്. രാവിലെ എട്ട് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിലെത്തി പതാക ഉയർത്തി. വളരെ ആവേശത്തോടെയാണ് നയനാരെ ഓർക്കുന്നതെന്നാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേരളം ഒന്നടങ്കം സഖാവ് നായനാരെ സ്മരിക്കുന്നുവെന്നും എ കെ നയനാർ കയ്യൂർ സമരത്തിന്റെ സമര നായകനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ കെ നായനാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്നുവെന്നും ചരിത്രത്തിൽ ആദ്യമായി കർഷകർക്ക് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചത് ചരിത്രമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർട്ടി ആകെ ഒറ്റക്കെട്ടായി കേരളത്തെ ഇനിയും മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ തന്നെ വന്ന് ആശംസ അറിയിച്ചതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്നത് ക്രിയാത്മകമായ വിമർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




