KOYILANDY DIARY

The Perfect News Portal

കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി

കൊയിലാണ്ടി: ചേമഞ്ചേരി അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി  ശിവശങ്കരമാരാർക്ക് സമ്മാനിച്ചു. ആലുവയിൽ വെച്ച് നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു പുരസ്കാരം സമർപ്പണം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.