KOYILANDY DIARY

The Perfect News Portal

സിപിഐ (എം) പ്രവർത്തകൻറെ വീട്‌ ആക്രമിച്ച ലഹരിമാഫിയാ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ

താമരശേരി: പുതുപ്പാടിയിൽ സിപിഐ (എം) പ്രവർത്തകൻറെ വീട്‌ ആക്രമിച്ച ലഹരിമാഫിയാ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. അടിവാരം പോത്തുണ്ടി മാളിക വീട്ടിൽ കെ കെ സരൂപ് (27), അടിവാരം കണലാട് ടി രാജേഷ് (34), അടിവാരം തോട്ടത്തിൽ വീട്ടിൽ കെ ലിജീഷ് ചന്ദ്രൻ (33) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കോടഞ്ചേരി പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങിയ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.
Advertisements
ചിപ്പിലിത്തോട്‌ ബ്രാഞ്ച്‌ അംഗവും വെസ്‌റ്റ്‌ കൈതപ്പൊയിലിലെ കളളുഷാപ്പ്‌ ജീവനക്കാരനുമായ ബിജുവിൻറെ വീടാണ്‌ 26ന്‌ ലഹരിമാഫിയാ സംഘം ആക്രമിച്ചത്‌. രാത്രിയിൽ വെസ്‌റ്റ്‌ കൈതപ്പൊയിലിലെ കളളുഷാപ്പിൽ എത്തിയ സംഘം ഷാപ്പ്‌ അടയ്‌ക്കാൻ സമയമായപ്പോൾ ബിജു ഇവരോട് പുറത്തുപോവാൻ പറഞ്ഞു. പ്രകോപിതരായി ബിജുവിനെ മർദിക്കുകയായിരുന്നു.
വീട്ടിലേക്ക്‌ പോവുന്ന വഴിയിൽ തടഞ്ഞ്‌ വീണ്ടും ആക്രമിച്ചു. ഇതിനിടെ ബിജു അടിവാരത്ത്‌ ഒരു ഹോട്ടലിൽ അഭയംതേടി സിപിഐ എം ലോക്കൽ സെക്രട്ടറി ഷൈജലിനെ വിളിക്കുകയുമായിരുന്നു. ബിജുവിനെ രക്ഷിക്കാനെത്തിയപ്പോൾ ഷൈജലിനെയും ആക്രമിച്ചു. തുടർന്ന്‌ ബിജുവിന്റെ വീടും ഇവർ ആക്രമിച്ചു. ബിജെപി തിരുവമ്പാടി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ശശിയുടെ മകനാണ്‌ അറസ്‌റ്റിലായ സരൂപ്‌.