KOYILANDY DIARY

The Perfect News Portal

60 കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: 60 വയസ്സു കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്സീൻ (മൂന്നാം ഡോസ്) എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പുതിയ വൈറസ് വകഭേദത്തിനു വലിയ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സംസ്ഥാനത്തു ദിവസം ശരാശരി 7000 പരിശോധനകൾ നടക്കുന്നതായി മന്ത്രി വീണാ ജോർജ് യോഗത്തിൽ അറിയിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 72 പേർ ആശുപത്രിയിലും 13 പേർ ഐ. സി. യു. വിലുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്ന്, മാസ്ക്, പി. പി. ഇ. കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ടെന്നും ഒപ്പം വാക്സീൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും യോഗത്തിൽ അറിയിച്ചു.