KOYILANDY DIARY

The Perfect News Portal

ചൈനയിൽ ന്യുമോണിയ വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ

ബീജിങ്: ചൈനയിൽ ന്യുമോണിയക്ക് സമാനമായ പകർച്ചവ്യാധി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോ​ഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളിൽ ദിനം പ്രതി രോ​ഗികളുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

വടക്കൻ ചൈനയിലാണ് രോ​ഗം പടർന്നുപിടിക്കുന്നത്. അസുഖങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങൾ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.

 

കുട്ടികൾക്കിടയിൽ രോ​ഗം വ്യാപകമായതിനാൽ വടക്കൻ ചൈനയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്കുകൾ ധരിക്കണമെന്നും അകലം പാലിക്കണമെന്നുമുൾപ്പെടെയുള്ള നിർദേശങ്ങളും ചൈന പുറപ്പെടുവിച്ചിട്ടുണ്ട്. 

Advertisements