KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവത്തിന് വരവേൽപ്പ് നൽകി.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വരവേൽപ്പ് നൽകി. കലാമേളയിൽ പങ്കെടുക്കുന്ന ജില്ലകളുടെ  പ്രത്യേകതകൾ അടങ്ങിയ പോസ്റ്റർ പ്രദർശനം, പ്രവചന മത്സരം എന്നിവ നടത്തി.
പി.ടി.എ. പ്രസിഡണ്ട് പി. കെ. തുഷാര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി.
എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിശ റിഫ, വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.