KOYILANDY DIARY

The Perfect News Portal

നിർദ്ധന കുടുംബത്തിന് റോട്ടറി ക്ലബ്ബ് പെട്ടിക്കട സംഭാവന ചെയ്തു

നിർദ്ധന കുടുംബത്തിന് റോട്ടറി ക്ലബ്ബ് പെട്ടിക്കട നൽകി. കൊയിലാണ്ടി നിരാലംബയായ അമ്മയ്ക്കും അംഗ പരിമിതിയുള്ള മകനും ജീവിത നിവൃത്തിക്കായാണ് കൊയിലാണ്ടി സിവിൽ സ്റ്റേഷനു മുന്നിൽ പെട്ടിക്കട തുറന്നു കൊടുത്തത്. കൊയിലാണ്ടി തഹസിൽദാർ സി പി മണിയുടെ സാന്നിധ്യത്തിൽ സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി  റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സി സി ജിജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്ത് വി, മുൻ അസിസ്റ്റന്റ് ഗവർണർമാരായ അരവിന്ദാക്ഷൻ, ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ഭാസ്കരൻ എന്നിവർ ആശംസകൾ  അറിയിച്ചു. റോറ്റേറിയൻ വിനീഷ് കുമാർ നന്ദി പറഞ്ഞു..