KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

കോഴിക്കോട്‌: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ബീച്ച്‌ ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം കോർപറേഷൻ ഓഫീസിനു മുമ്പിൽ അവസാനിച്ചു.
എം. എൽ. എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ. എം. സച്ചിൻദേവ്‌, കലക്ടർ ഡോ. എൻ  തേജ് ലോഹിത് റെഡ്ഡി, ദേശീയ വോളിബോൾ താരം കിഷോർ കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ദിപു പ്രേംനാഥ് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം പി ഗവാസ്, അസിസ്റ്റന്റ് എക്സൈസ് കമീഷണർ സുഗുണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ടി കെ സുമേഷ്, അവളിടം ജില്ലാ കോ ഓർഡിനേറ്റർ കെ എം നിനു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന്റെ ഭാഗമായി.