KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു

നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിനാണ് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. തീ പിടിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
Advertisements
ബൈക്ക് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് അത്തോളി പോലീസ് സ്ഥലത്തെത്തി. നമ്പർ പ്ലേറ്റും ഉൾപ്പെടെ കത്തിയതിനാൽ വണ്ടിയുടെ വിവരങ്ങളോ ഉടമസ്ഥൻ ആരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.