KOYILANDY DIARY

The Perfect News Portal

പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്ലാണ് ചടങ്ങ് നടന്നത്. ക്ഷേത്ര പരിസരത്ത് 300 വർഷം പഴക്കമേറിയ മര മുത്തശ്ശിയെ ആദരിക്കൽ ചടങ്ങും നടന്നു.
ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ  ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മലയാള കവിതയിലെ വൃക്ഷ സാന്നിധ്യത്തെപ്പറ്റി അധികരിച്ച്  യുകെ രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തറവാട്ട് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ശേഖരൻ നായർ ആലുക്കണ്ടി സ്വാഗതം പറഞ്ഞു.