KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി ശനിയാഴ്‌ച പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ ചീഫ്‌ ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്.  ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റിരുന്നു. മു​ഖ്യ ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഈ ​മാ​സം ഏ​ഴി​ന് രാ​ജി​വെ​ച്ച അ​രു​ൺ ഗോ​യ​ലി​ന്റെ​യും ക​ഴി​ഞ്ഞ​മാ​സം വി​ര​മി​ച്ച അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ​യു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​വ​രും 1988 ബാ​ച്ച് റി​ട്ട. ഐ​എ​എ​സ് ഓ​ഫീസ​ർ​മാ​രാ​ണ്.

Share news
error: Content is protected !!