KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ എൽ.ഡി.എഫ് കൺവൻഷൻ തീരുമാനിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ എൽ.ഡി.എഫ്. കൺവൻഷൻ തീരുമാനിച്ചു. നവംബർ 25ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് നവ കേരള സദസ്സ് നടക്കുന്നത്. 

കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു. കെ. കെ. മുഹമ്മദ്, ഇ. കെ. അജിത്ത്, മുൻ എം.എൽ.എ പി. വിശ്വൻ, സി. സത്യചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.