KOYILANDY DIARY

The Perfect News Portal

മോഡി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം സർവനാശത്തിലേക്ക് പോകുമെന്നും ‘ദി ഗാർഡിയൻ’ മുന്നറിയിപ്പ്

ലണ്ടൻ: മോഡി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം സർവനാശത്തിലേക്ക് പോകുമെന്നും ‘ദി ഗാർഡിയൻ’ മുന്നറിയിപ്പ് നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഒരിക്കൽക്കൂടി വിജയിച്ചാൽ തോൽക്കുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കുമെന്ന് ദി ഗാർഡിയൻ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.. മോദിക്ക് ഇനി ഒരവസരം നൽകണോ എന്ന് ജനങ്ങൾ നന്നായി ആലോചിക്കണമെന്നും വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം സർവനാശത്തിലേക്ക് പോകുമെന്നും ഗാർഡിയൻ മുന്നറിയിപ്പ് നൽകുന്നു.
Advertisements
പ്രതിപക്ഷത്തിൻ്റെ വിമർശം ഉൾക്കൊള്ളാനുള്ള സഹിഷ്‌ണുത മോദിക്കില്ല. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. എന്നാൽ, അറസ്റ്റിലായവരിൽ ഒറ്റ ഭരണകക്ഷി നേതാവുമില്ല. പ്രതിപക്ഷ പാർടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അതേസമയം, ഇലക്‌ടറൽ ബോണ്ടിലൂടെ ബിജെപി കോടികൾ വാങ്ങി. ഇന്ത്യയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ കൊളോണിയൽ കാലത്തേതിലും വർധിച്ചു.
സമ്പന്നർക്കുമാത്രം പ്രയോജനപ്പെടുന്ന സാമ്പത്തിക വളർച്ചയാണുള്ളത്. രാജ്യത്തെ വികസന പ്രശ്നങ്ങളെ ഹിന്ദുത്വവർഗീയതയിലൂടെയാണ് നേരിടുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എന്നാൽ, 20 കോടി മുസ്ലിങ്ങളുടേതുകൂടിയാണ് രാജ്യം. തന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനായി വർഗീയത ആളിക്കത്തിച്ചാണ് മോദി അധികാരത്തിൽ തുടരുന്നതെന്നും മുഖപ്രസംഗം വിമർശിക്കുന്നു.