KOYILANDY DIARY

The Perfect News Portal

ഫുട്ബോൾ ടൂർണ്ണമെൻ്റ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു

ഫുട്ബോൾ ടൂർണ്ണമെൻ്റ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ ഇന്റർ ഡിസ്ടിക്ക് ബാർ അസോസിയേഷൻ ഫുട്ബോൾ ടീമിനെ പങ്കെടുപ്പിച്ചുകൊണ്ട് അഡ്വ. എൻ. വി. ശ്രീധരൻ മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെയും ലോക കപ്പ് ഫുട്ബോളിൻ്റെയും ഭാഗമായി പ്രവചനമത്സരവും,  ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
അഡ്വ. അനുരാജ്, അഡ്വ. അശ്വന്ത് എന്നിവർക്ക് ഫുട്ബോൾ കൈമാറി ജില്ലാ ജഡ്ജ് ടി.പി. അനിൽ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ, വി. സത്യൻ, വിജേഷ്, മഹേഷ്, സബ്ബ് ജഡ്ജ് വിശാഖ്, മുൻസിഫ് ആമിന കുട്ടി എന്നിവർ പ്രസംഗിച്ചു. പി. ജെതിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഉമേന്ദ്രൻ സ്വാഗതവും, റാജീഫ് നന്ദിയും പറഞ്ഞു.