KOYILANDY DIARY

The Perfect News Portal

വിമുക്തി മിഷൻ്റെ കൊയിലാണ്ടി മണ്ഡലത്തിലെ ആദ്യ ഏകദിന ശില്പശാല

കൊയിലാണ്ടി: വിമുക്തിമിഷൻ ഏകദിന ശില്പശാല..  സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ വിമുക്തി മിഷന്റെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ആദ്യ ശില്പശാല ആർ. ശങ്കർ മെമ്മോറിയൽ എസ്. എൻ. ഡി. പി യോഗം കോളേജിൽ എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെടാതെ വിദ്യാർത്ഥികൾ സ്വയം രക്ഷകരാകണം എന്നും അതിന് എക്‌സൈസ് ഡിപ്പാർട്മെന്റും ജനപ്രതിനിധികളും അടങ്ങുന്ന വലിയ ഒരു സമൂഹം ഒപ്പം ഉണ്ടെന്നും അവർ ഉറപ്പ് നൽകി.
Advertisements
കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  പേരാമ്പ്ര  എക്‌സൈസ് പ്രിവന്റിവ് ഓഫീസർ, ജയരാജ്‌ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുധീപ്, നഗരസഭ കൗൺസിലർ സുമത, ഡോ. മെർലിൻ എബ്രഹാം (കോ-ഓർഡിനേറ്റർ, ആന്റി നർക്കോട്ടിക് ക്ലബ് )  ക്യാപ്റ്റൻ മനു. പി എന്നിവർ സംസാരിച്ചു.