KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിതാലപ്പൊലി താലപ്പൊലി മഹോത്സവം നവംബർ 23, 24 വ്യാഴം, വെള്ളി (വൃശ്ചികം 7, 8) തിയ്യതികളിൽ നടത്താൻ ജനറൽ ബോഡിയോഗം തീരുമാനിച്ചു. അശോകൻ എടക്കാട്ട് മീത്തൽ അധ്യക്ഷത വഹിച്ചു. നാരായണൻചാത്തൻ കുളത്തിൽ, ഭാസകരൻ പുതുക്കുടി മീത്തൽ, രവി നമ്പിനോളി, അശോകൻ കൽകട്ട്കണ്ടി മീത്തൽ, അരുൺ നമ്പിയാട്ടിൽ, നിധീഷ് നമ്പിയാട്ടിൽ, രാജീവൻ പാറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.
 
ഭാരവാഹികൾ: സദാനന്ദൻ നമ്പിയാട്ടിൽ (ചെയർമാൻ), അശോകൻ എടക്കാട് മീത്തൽ  (കൺവീനർ), ചന്തു പുതുകുളങ്കര (വൈസ് ചെയർമാൻ), നാരായണൻ നമ്പിയാട്ടിൽ (ജോ. കൺവീനർ), മോഹൻദാസ് മോഹനം (ട്രഷറർ) യോഗത്തിൽ ഷൈജു കുന്നാത്ത് സ്വഗാതം പറഞ്ഞു. 
Advertisements
ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ23 വരെ നടക്കും.
  • 15ന് വിശേഷാൽപൂജകൾ
  • 16ന് പതിവ് പൂജകൾ
  • 17ന് പതിവ് പൂജകൾ
  • 18ന് വിശേഷാൽ പൂജകൾ
  • 19ന് വിശേഷാൽ പൂജകൾ വൈകീട്ട് ഭജന
  • 20ന് പതിവ് പൂജകൾ
  • 21ന് വിശേഷാൽ പൂജകൾ
  • 22ന് ദുർഗാഷ്ടമി. ഗ്രന്ഥം വെപ്പ്  ( പുസ്തകങ്ങൾ വൈകുന്നേരം5.30 ന് മുമ്പായി എത്തിക്കേണ്ടതാണ്). ദീപാരാധന.
  • 23-ന് മഹാനവമി . അടച്ചു പുജ  വിശേഷൽ പുജകൾ
  • 24 – ന് വിജയദശമി. സരസ്വതി പുജ, വാഹന പുജ, തക്കോൽ പുജ, ഗ്രന്ഥം എടുക്കൽ, എഴുത്തിന് ഇരുത്തൽ .
വിശേഷാൽ പൂജകൾ, സരസ്വതി പൂജ, സരസ്വതി പുഷ്പാഞലി ,വാഹന പുജ, എഴുത്തിനുരുത്തൽ ആഗ്രഹിക്കുനവർ പേര് വിവരം മുൻ കുട്ടി അറിയിക്കണ്ടതാണ്. ഫോൺ 9846903278, 62389 2010, 956748591, 9074 559316