KOYILANDY DIARY

The Perfect News Portal

ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റപത്രമാണ് സമർപ്പിക്കുക. അപൂർവങ്ങളിൽ അപൂർ‍വമായ കേസായതിനാൽ, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കേസിൽ മൂന്ന് പ്രതികളും 150 സാക്ഷികളുമാണുള്ളത്. മുഖ്യപ്രതി ഷാഫി, പാരമ്പര്യ ചികിത്സ നടത്തുന്ന ഭഗവൽ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.