KOYILANDY DIARY

The Perfect News Portal

ചിത്ര പ്രദർശനം സമാപിച്ചു

കൊയിലാണ്ടി: സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദർശനം കൊയിലാണ്ടി കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ സമാപിച്ചു. കേരളം കർണ്ണാടക തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ സങ്കേതങ്ങളിൽ ചിത്രരചനയിലേർപ്പെടുന്ന മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് ഏറെ സ്വീകാര്യതയാണ് കാഴ്ചക്കാരിൽ നിന്നും ലഭിച്ചതെന്ന് സമാപന സമ്മേളനം അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. വീരൻഞ്ചരി
അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. 16 മുതൽ 22 വരെയായിരുന്നു പ്രദർശനം.
ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് കടലിനോട് മുഖമായി നിൽക്കുന്ന സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ കാലത്ത് 11 മണി മുതൽ രാത്രി 9 വരെയുള്ള പ്രദർശനത്തിൽ സഞ്ചാരികളായ നൂറുകണക്കിനാളുകൾ സന്ദർശിച്ചു. കുടുംബസമേതമെത്തിയവരും ഉണ്ടായിരുന്നു. ഇത് ചിത്രപ്രദർശനത്തിൻ്റെ ജനകീയത വ്യക്തമാക്കുന്നു.
Advertisements
ചിത്രകല കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി നാട്ടുഗാലറികൾ എന്ന പേരിൽ തെരുവ് പ്രദർശനങ്ങൾ നടത്തിയതിൻ്റെ തുടർച്ചയാണ് കാഴ്ച്ചക്കാർ കുടുംബസമേതം വിനോദത്തിനായി എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊരുക്കുന്ന ചിത്രപ്രദർശനങ്ങളെന്ന് ക്യുറേറ്റർ കൂടിയായ ഡോ. ലാൽ രഞ്ജിത്  പറഞ്ഞു.
മെയ് 22 കാപ്പാട് പാർക്കിൽ ആറ് ചിത്രകാരന്മാരുടെ ലൈവ് പെയിൻ്റിംഗ് സെഷനുകൾ നടന്നു.
പ്രശസ്ത വാട്ടർ കളർ ആർടിസ്റ്റും ശില്പിയുമായ ബി ടി കെ ആശോക് കാപ്പാടിൻ്റെ കടൽ ജീവിതത്തെ കാൻവാസിൽ പകർത്തി ലൈവ് പെയിൻ്റിംഗ് ഉദ്ഘാടനം ചെയ്തു.
ചിത്രകാരന്മാരായ വിപിൻ ദാസ് കണ്ണൂർ, ജൈൻ കോഴിക്കോട്, അസീസ് അസി, സുരേഷ് ഉണ്ണി, എന്നിവർ ലൈവ് പെയിൻ്റിംഗുകൾ ചെയ്തത് സഞ്ചാരികളിൽ ആവേശം പകർന്നു.
കോൺണ്ടപെററി, അബ്സടാക്റ്റ്, സറിയലിസ്റ്റിക്, അൾട്രാ റിയലിസ്റ്റിക്, മ്യൂറൽ ശൈലികളിൽ തീർത്ത നാൽപത് ഏഴ് പെയിൻ്റിംഗുകൾ സ്വന്തമാക്കാൻ ആർട്‌ ബയേഴ്സ് എത്തുന്നു എന്നതും പോസ്റ്റ് ഇൻവിസിബിൾ എന്ന ചിത്രപ്രദർശനത്തെ വ്യത്യസ്തമാക്കി. വീരഞ്ചേരി അരവിന്ദൻ മാസ്റ്റർ. ബി ടി കെ അശോക് , രാധാക്യഷ്ണൻ, പ്രശാന്ത്, ക്യുറേറ്റർ ഡോ.ലാൽ  കോഡിനേറ്റർ മനോജ് തയ്യിലൂട്ടേരി സംസാരിച്ചു. പോസ്റ്റ് ഇൻവിസിബിൾ തുടർ പരിപാടികളായി ഊട്ടി ,ഗോവ എന്നിവിടങ്ങളിലെ പ്രദർശനത്തിൻ്റെ കൺസപ്റ്റ് കോഡിനേറ്റർ സന്തോഷ് പന്തലായിനി അവതരിപ്പിച്ചു.
പ്രദർശനത്തിനിടയിൽ  മെയ് 20ന് ബുദ്ധിയുടെ കാലത്തെ ചിത്രകല എന്ന വിഷയത്തിൽ
സംഘടിപ്പിക്കപ്പെട്ട ചർച്ച ശ്രദ്ധേയമായിപ്രശസ്ത ക്യുറേറ്റരായ  ശീകാന്ത് നെട്ടൂർ നയിച്ച ചർച്ചയിൽ യു.കെ രാഘവൻ മാസ്റ്റർ, അഭിലാഷ് തിരുവോത്ത്, ദിലീപ് കീഴൂർ, സായ് പ്രസാദ് ചിത്രകൂടം അവിനാഷ് മാത്യു കൊച്ചി, പ്രതാപൻജി കൊച്ചി തുടങ്ങി പ്രമുഖർ പങ്കെടുത്തു.
പ്രദർശനത്തിൽ വർഗീസ് കളത്തിൽ, ഗോവിന്ദൻ കണ്ണപുരം, ശ്രീകാന്ത് നെട്ടൂർ, അവിനാഷ് മാത്യു, ബിജി ഭാസ്കർ, പ്രശാന്ത് ഒളവിലം, പ്രഭ കുമാർ, ഡോ.ലാൽ രഞ്ജിത്, ജോസ് മാർട്ടി, ദിലീപ് കീഴൂർ, രമേഷ് കോവുമ്മൽ, സായിപ്രസാദ് ചിത്രകൂടം, കേണൽ സുരേശൻ, നന്ദൻ, ഹരിണി ടിപാനി, സംഗീത രവികുമാർ, ധന്യ രഘുവരൻ, സുരേഷ് ഉണ്ണി, വിപിൻ ദാസ്, കവിത ബാലകൃഷ്ണൻ, ജ്യോതി, അഭിലാഷ് ചിത്രമൂല, രാഗിഷ കുറ്റിപ്പുറത്ത്, രത്ന വല്ലി, കാർത്തിക, രാധാകൃഷ്ണൻ, സംഗീത രവികുമാർ, രാജീവൻ കെ സി, ശ്രീജേഷ് ശ്രീതിലകം അനുപമ, അക്ഷർ  ഉൾപ്പെടെ  പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്തു.