KOYILANDY DIARY

The Perfect News Portal

ചേർത്തല നാഗംകുളങ്ങര കടവിൽ കടത്തുവള്ളം മുങ്ങി

വയലാർ: ചേർത്തല വയലാർ നാഗംകുളങ്ങര കടവിൽ കടത്തുവള്ളം മുങ്ങി. പളളിപ്പുറത്തു നിന്ന്  വയലാർ നാഗംകുളങ്ങര ക്ഷേത്രത്തിൽ ആയില്യം ഉത്സവത്തിന് പോയവർ സഞ്ചരിച്ചിരുന്ന വള്ളമാണ് മുങ്ങിയത്. 13 യാത്രക്കാരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കായലിൽ വീണവരെ കടത്തുവള്ളക്കാരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഏതാനും പേരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.