KOYILANDY DIARY

The Perfect News Portal

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ഡോക്ടര്‍ ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം, ഡോക്ടര്‍ ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം. കോഴിക്കോട്: ശസ്ത്രക്രിയക്ക് ശേഷം മാനേജ്‌മെൻ്റുമായി നടത്തിയ ചര്‍ച്ചയിൽ നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിര്‍ഷാന്‍ തനിക്ക് തെറ്റു പറ്റിയെന്നും ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നും സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ‘സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല’- എന്നാണ് വീഡിയോയില്‍ ഡോക്ടര്‍ ബെഹിര്‍ഷാന്‍ പറയുന്നത്.

കക്കോടി സ്വദേശിനി സജ്‌നക്കാണ് ഇടത് കാലിന് പകരമാണ് വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡി. എം. ഒ യ്‌ക്കും ഇവർ പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തു നിന്ന്‌ പിഴവ് ഉണ്ടായിട്ടില്ലെന്നും രോഗിക്ക്‌ ഇരുകാലുകൾക്കും ടെൻഡോ അക്കിലസ്‌ ടിയർ എന്ന രോഗമായിരുന്നെന്നും, വലതു കാലിനും ശസ്‌ത്രക്രിയ നിർദേശിച്ചിരുന്നതായും ഹോസ്പിറ്റൽ എം.ഡി ഡോ. കെ. എം. ആഷിക്ക്‌ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജ്നയുടെ കുടുംബം ഇപ്പോൾ വീഡിയോ പുറത്ത് വിട്ടത്.