KOYILANDY DIARY

The Perfect News Portal

താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വരിക്കാരുടെ പട്ടികയും വരിസംഖ്യയും യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാറിൽ നിന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ബ്രാഞ്ച് നേതൃത്വത്തിൽ നടത്തിയ ഞങ്ങളുടെ പത്രം ദേശാഭിമാനി ക്യാമ്പയിനിലാണ്. എല്ലാ ജീവനക്കാരെയും വരിക്കാർ ആക്കിയത്. വി.കെ. സുധീഷ് അധ്യക്ഷതവഹിച്ചു. 
മുഴുവൻ ജീവനക്കാരുടെയും CITU സന്ദേശം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ. ദാസൻ KGHDSEU (citu) സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി എസ്. നിന്നും ഏറ്റുവാങ്ങി. സിപിഐഎം കൊയിലാണ്ടിഏരിയാ സെക്രട്ടറി ടി. കെ ചന്ദ്രൻ. സി.ഐ ടി യു ഏരിയ സെക്രട്ടറി സി. അശ്വിനിദേവ്. യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ, ലജിഷ എ.പി, എ. കുഞ്ഞിരാമൻ, ചന്ദ്രൻ കുറ്റിയിൽ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ കെ ശൈലേഷ് സ്വാഗതം പറഞ്ഞു.