KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിൽ ശിങ്കാരിമേളം യൂണിറ്റ് ആരംഭിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിൽ വനിത ഘടകപദ്ധതിയുടെ ഭാഗമായി ശിങ്കാരിമേള യൂനിറ്റ് ആരംഭിച്ചു. ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ചെണ്ടയും അനുബന്ധ ഉപകരണങ്ങളും ഗ്രൂപ്പ് അംഗങ്ങൾക്ക് കൈമാറി.

വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില, വിഇഒ ജയശ്രീ, സെക്രട്ടറി ഗിരിഷ്, അസി സ്റ്റൻറ് സെക്രട്ടറി ടി ഗിരീഷ് കുമാർ എന്നിവർ സംസാരി ച്ചു. സീതാമണി നന്ദി പറഞ്ഞു.