KOYILANDY DIARY

The Perfect News Portal

ക്രാഡിൽ അംഗൻവാടിയായി ഉയർത്തി

മേപ്പയ്യൂർ പഞ്ചായത്തിലെ വാർഡ് – 14ൽ സ്ഥിതിചെയ്യുന്ന 96-ാം നമ്പർ അംഗൻവാടി ക്രാഡിൽ അംഗൻവാടിയായി ഉയർത്തി. പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം പി. പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു.
Advertisements
ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി. രമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എം.കെ. കേളപ്പൻ, വി.പി.ര വിന്ദ്രൻ, സതീദേവരാജൻ, ടി.കെ. ഷൈജ എന്നിവർ സംസാരിച്ചു. ഇതോടെ പഞ്ചായത്തിൽ 21 സ്ഥാപനങ്ങൾ ക്രാഡിൽ അംഗൻവാടികളായി മാറി.