KOYILANDY DIARY

The Perfect News Portal

കേന്ദ്ര നയങ്ങൾക്കെതിരെ സിപിഐ(എം) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ” കേരളം ബദൽ ” കേന്ദ്ര നയങ്ങൾക്കെതിരെ സിപിഐ(എം) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര അവഗണനയ്ക്കും, വർഗീയ കോർപ്പറേറ്റ് നയങ്ങൾക്കുമെതിരെ കേരളം ബദൽ ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി പി.വി സത്യൻ അദ്ധ്യക്ഷതവഹിച്ചു.
ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവർ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതവും, യു.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.