സി പി ഐ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി സി പി ഐ മണ്ഡലം സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആസാദി ഹാളിൽ വെച്ചു സംഘടിപ്പിച്ചു. ക്യാമ്പ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു . ഇ കെ അജിത്, മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, കെ ശശിധരൻ, പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മണ്ഡലം, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറി , അസി സെക്രട്ടറിമാർ എന്നിവർക്കാണ് പാർട്ടി വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചത്



