ബക്കാർഡിക്ക് നൽകിയ ഇളവ് പിൻവലിക്കണം: ചെത്ത് തൊഴിലാളി യൂണിയൻ
.
കൊയിലാണ്ടി: യുഡിഎഫ് ഗവ. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് ബക്കാർഡി കമ്പനിക്ക് പകുതി നികുതി ഇളവ് നൽകി സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കി കൊണ്ട് സംസ്ഥാനത്ത് വില്പന നടത്താൻ സൗകര്യം ചെയ്തുകൊടുത്ത നടപടി പിൻവലിക്കണമെന്ന്
കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സി ഐ ടി യു നാല്പത്തി ഒന്നാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിലെ എം. സുരേന്ദ്രൻ നഗറിൽ ചേർന്ന സമ്മേളനം ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എം.എ. ഷാജി അധ്യക്ഷനായി.
.

.
ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ. ദാസൻ, യൂണിയൻ സെക്രട്ടറി ആർ.കെ. മനോജ്, ട്രഷറർ ടി.കെ. ജോഷി, കെ.ടി. സിജേഷ്, കെ.വി. ഗോപാല കൃഷണൻ, എം. ശിവദാസൻ, എം.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ജോലിയിൽ ഇരിക്കെ മരണപെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും തൊഴിലാളികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്വാഷ് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.
.

.
എം.എ. ഷാജി (പ്രസിഡൻറ്), ആർ.കെ. മനോജ് (സെക്രട്ടറി), ടി.കെ. ജോഷി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ടി എം നാരായണൻ സ്വാഗതവും പിടി മനോജ് നന്ദിയും പറഞ്ഞു.



