KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഏപ്രിൽ 12 ന് ആരംഭിക്കും

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഏപ്രിൽ 12 മുതൽ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെ ആഘോഷിക്കും. 12ന് ശുദ്ധികലശം. 13 ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി .7.30 ന് കുചേലൻ നാടകം. 14 ന് രാവിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ചാക്യാർകൂത്ത്, വൈകു4.30 ന് കാഴ്ചശീവേലി, തായമ്പക, കേളി, ”ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8.30ന് പ്രാദേശിക കലാകാരൻമാരുടെ കലാവിരുന്ന്.

15 ന് ചെറിയ വിളക്ക്, രാവിലെ. 10.30 ന്. ചാക്യാർകൂത്ത്, വൈകീട്ട് 4.30 കാഴ്ചശീവേലി, തിടമ്പ് നൃത്തം, രാത്രി 9.30 ന് അഗ്നി ചിലമ്പ് നൃത്ത കാവ്യശിൽപം. 16 ന് രാവിലെ 10.30 ഓട്ടൻതുള്ളൽ, പ്രഭാഷണം, 4.30 കാഴ്ചശീവേലി, രാത്രി 9 മണിക്ക് ഫോക്ക് മെഗാഷോ, കരിങ്കാളി. 17 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, 10 മണിക്ക് ഓട്ടൻതുള്ളൽ, ഇളനീർ കുലവരവ്, വൈകീട്ട് കാഴ്ചശീവേലി, ആലിൻകീഴ് മേളം, തിരിച്ചു വന്ന് പാണ്ടിമേളം. 18 ന് ആറാട്ട്, രാവിലെ 8 മണിക്ക് ആറാട്ട് എഴുന്നള്ളിക്കൽ, ആറാട്ട് സദ്യ.