KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ പ്രതിരോധ ചങ്ങല തീർത്തു

ലഹരിക്കെതിരെ പ്രതിരോധ ചങ്ങല.. കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പ്രതിരോധ ചങ്ങല തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൌൺസിലർമാരായ വലിയാട്ടിൽ രമേശൻ, ലിൻസി മരക്കാട്ട് പുറത്ത്, പുളിയഞ്ചേരി യു പി. സ്കൂൾ പ്രധാനാധ്യാപിക സുപർണ ചാത്തോത്ത്, വായനശാല സെക്രട്ടറി പി.കെ ഷൈജു, പി. രജീഷ് എന്നിവർ സംസാരിച്ചു.
Advertisements
തുടർന്ന്  അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന ആശയം ജീവതത്തിൽ പകർത്തി ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ പ്രവർത്തിക്കുമെന്ന് പ്രതിഞ്ജ എടുത്തു കൊണ്ട് പ്രതിരോധ ചങ്ങല തീർത്തു. ഷൈമ മണക്കണ്ടത്തിൽ, അനീഷ് പന്ത്രണ്ടാം കണ്ടത്തിൽ, എ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.